വടക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ്, 101 ട്രെയിനുകള്‍ വൈകിയോടുന്നു

വടക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ്. ഉത്തര്‍ പ്രദേശ്, ന്യൂഡല്‍ഹി എന്നിവിടങ്ങളിലാണ് മൂടല്‍ മഞ്ഞ് കൂടുതലായി പ്രതിസന്ധി ഉണ്ടാക്കുന്നത്. ദിവസങ്ങളായി നീണ്ടുനില്‍ക്കുന്ന മഞ്ഞില്‍ തലസ്ഥാനത്ത് അടക്കമുള്ള ഗതാഗതം തടസപ്പെടുന്നു.
കാഴ്ചയ്ക്ക് തടസമുണ്ടാക്കുന്നതിനാല്‍ വിമാനസര്‍വീസുകളടക്കം പലതും വൈകിയാണ് പറക്കുന്നത്. 101 ട്രെയിനുകള്‍ വൈകിയോടുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
ഡല്‍ഹിയില്‍ ആര്‍കെ പുരത്താണ് ഏറ്റവുമധികം മഞ്ഞ് കണ്ടത്. രാജ്യതലസ്ഥാനത്തെ മൂടല്‍ മഞ്ഞ് കാരണം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നിരന്തരമായുണ്ടാകുന്ന മഞ്ഞില്‍ ആശങ്കയിലാണ് ഡല്‍ഹി നിവാസികള്‍.
https://www.facebook.com/Malayalivartha



























