മധ്യപ്രദേശ് സര്‍ക്കാര്‍ ഖേദം പ്രകടിപ്പിച്ചു: ആര്‍എസ്എസിന്റെ സംസ്‌കാരത്തെ ചോദ്യം ചെയ്ത് പിണറായി; അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്ത രാജ്യമായെന്ന് കോടിയേരി

ആര്‍എസ്എസ് പ്രതിഷേധം ചൂണ്ടിക്കാട്ടി ഭോപ്പാലില്‍ മുഖ്യമന്ത്രി പിണറായി വിജയനെ മധ്യപ്രദേശ് പൊലീസ് തടഞ്ഞ സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ഖേദം പ്രകടിപ്പിച്ചു. മധ്യപ്രദേശ് ഡിജിപി നേരിട്ടെത്തി പിണറായി വിജയനോട് ക്ഷമ ചോദിച്ചു.
മധ്യപ്രദേശ് വിവാദത്തില്‍ ആര്‍എസ്എസിന്റെ സംസ്‌കാരത്തെ ചോദ്യം ചെയ്ത് പിണറായി വിജയന്റെ മറുപടി. മാധ്യമ റിപ്പോര്‍ട്ടുകള്‍ ശരിയാണെന്നും തന്നോട് പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പോലീസ് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇത് ആര്‍എസ്എസിന്റെ സംസ്‌കാരമാണെന്നും , സംസ്‌കാരങ്ങള്‍ തമ്മിലുള്ള വ്യത്യാസമാണ് ഇതുകൊണ്ട് അര്‍ത്ഥമാകുന്നെതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആര്‍എസ്എസ് പ്രതിഷേധിക്കുമെന്ന പേരില്‍ സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടി ഭോപ്പാലില്‍ മുഖ്യമന്ത്രി പിണറായി വിജയനെ തടഞ്ഞ സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാരിനെതിരെയും കേന്ദ്രത്തിനെതിരെയും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
മുഖ്യമന്ത്രിക്ക് പോലും അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്ത നാടായി മാറി ഇന്ത്യയെന്നും ഇത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും കോടിയേരി പറഞ്ഞു.
https://www.facebook.com/Malayalivartha



























