മാധ്യമപ്രവര്‍ത്തകരുടെ ട്വിറ്റര്‍, ഇ മെയില്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു

എന്‍ഡിടിവിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ ട്വിറ്റര്‍, ഇ മെയില്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു. രവീഷ് കുമാര്‍, ബര്‍ഖ ദത്ത് എന്നിവരുടെ ട്വിറ്റര്‍ അക്കൗണ്ടുകളാണ് ഹാക്ക് ചെയ്തായി കണ്ടെത്തിയത്. സംഭവത്തില്‍ എന്‍ഡിടിവി അന്വേഷണം ആവശ്യപ്പെട്ടു.
ഇതിനിടെ, 'ലീജിയണല്‍' എന്ന ഗ്രൂപ്പ് ഇ മെയിലുകള്‍ ഹാക്ക് ചെയ്തതില്‍ അവകാശ വാദവുമായി രംഗത്തെത്തിയിട്ടുണ്ട്. അടുത്തതായി മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോഡിയുടെ ട്വിറ്റര്‍ അക്കൗണ്ടാണ് ഹാക്ക് ചെയ്യുകയെന്നും ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























