പാക്കിസ്ഥാന് താക്കീതുമായി രാജ്‌നാഥ് സിങ്; തീവ്രവാദം പ്രോത്സാഹിപ്പിക്കല്‍ തുടരുകയാണെങ്കില്‍ പാക്ക് പത്ത് കഷ്ണങ്ങളായി മാറുമെന്നും മുന്നറിയിപ്പ്

പാക്കിസ്ഥാന് താക്കീതുമായി വീണ്ടും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. മതത്തിന്റെ പേര് പറഞ്ഞ് ഇന്ത്യയെ വിഭജിക്കാനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നത്. 1971ല്‍ പാക്കിസ്ഥാന്‍ രണ്ടായി വിഭജിച്ചു. തീവ്രവാദം പ്രോത്സാഹിപ്പിക്കല്‍ തുടരുകയാണെങ്കില്‍ പാക്ക് പത്ത് കഷ്ണങ്ങളായി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ജമ്മു കാശ്മീരിലെ കത്വയില്‍ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദം തടയാന്‍ പാക്കിസ്ഥാന്‍ തയ്യാറാണെങ്കില്‍ അതിനു വേണ്ട എന്ത് സഹായം നല്‍കാനും ഇന്ത്യ തയ്യാറാണ്. പക്ഷേ ഇന്ത്യയ്ക്കു നേരേ ആക്രമണത്തിന് വന്നാല്‍ തക്ക മറുപടി നല്‍കും. ഭീകര വാദം ഭീരുക്കളുടെ ആയുധമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
നിരവധി യുവാക്കള്‍ ഐഎസില്‍ ചേരുന്നതായി വിവരമുണ്ട് എന്നാല്‍ ഒരിക്കലും ഐഎസിന് ഇന്ത്യയില്‍ പിടിയുറപ്പിക്കാന്‍ സാധിക്കില്ല. രാജ്യത്തിന്റെ അഭിമാനം നമ്മള്‍ ഒരിക്കലും ആരുടെ മുന്നിലും അടിയറവു വെയ്ക്കില്ല. സമാധാനത്തോടെ ജീവിക്കാനാണ് നമ്മള്‍ ആഗ്രഹിക്കുന്നത്.
പാക്കിസ്ഥാനുമായി നല്ല ബന്ധത്തിനാണ് എപ്പോഴും ശ്രമിക്കുന്നത്. എന്നാല്‍ അവര്‍ക്ക് സമാധാനത്തിന്റെ ഭാഷ അറിയില്ലെന്നും രാജ് നാഥ് സിങ് പറഞ്ഞു.
https://www.facebook.com/Malayalivartha



























