Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

ചെക്ക് പോസ്റ്റുകളില്‍ കൈനീട്ടുന്ന ഏമാന്മാര്‍ പട്ടിണിയിലാവും ചരക്ക് സേവന നികുതി നടപ്പിലായാല്‍

12 DECEMBER 2016 10:43 AM IST
മലയാളി വാര്‍ത്ത

ജിഎസ്ടി നടപ്പാക്കുമ്‌ബോള്‍ സംസ്ഥാനാതിര്‍ത്തികളിലെ ചെക്‌പോസ്റ്റുകള്‍ വേണ്ടെന്നുവയ്ക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ധാരണയായി. ഇപ്പോഴത്തെ രീതിയിലെ ചെക് പോസ്റ്റുകള്‍ അഴിമതിയുടെ കേന്ദ്രങ്ങളാണ്. ഇതു കൂടി പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

ഭൂമിയിടപാടും രാജ്യാന്തര സമുദ്രമേഖലയിലെ വാണിജ്യ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടെ പുതിയ ഇനങ്ങള്‍ കൂടി ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചതാണ് ചര്‍ച്ചകള്‍ വഴിമുട്ടിച്ചത്.

പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്താനുള്ള കേന്ദ്ര നീക്കത്തെ സംസ്ഥാനങ്ങള്‍ ശക്തമായി എതിര്‍ത്തപ്പോള്‍ ഇന്നു തുടരാനിരുന്ന ചര്‍ച്ച ഉപേക്ഷിക്കുകയും ചെയ്തു. 22,23 തീയതികളില്‍ കൗണ്‍സില്‍ വീണ്ടും ചേരും. ഇതേസമയം, ചെക്‌പോസ്റ്റുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് ചരക്കുകള്‍ പരിശോധിക്കുന്ന ഇപ്പേഴത്തെ രീതി ഒഴിവാക്കുകയെന്ന വ്യവസ്ഥ കൗണ്‍സില്‍ അംഗീകരിച്ചു.

ഉല്‍പന്നം പുറപ്പെടുന്ന സംസ്ഥാനത്തു നടക്കുന്ന പരിശോധനകളുടെ രേഖകള്‍ ഓണ്‍ലൈനായി പരിശോധിച്ചു വാഹനങ്ങള്‍ കടത്തിവിടാനുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തുകയെന്നു ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. എങ്കിലും സംശയമുള്ള കേസുകളില്‍ എക്‌സൈസിനോ സംസ്ഥാന സര്‍ക്കാരിന്റെ ഇതര ഏജന്‍സികള്‍ക്കോ പരിശോധന നടത്തുന്നതിനു തടസ്സമുണ്ടാവില്ല. ഇത് ചെക്‌പോസ്റ്റുകളിലെ അഴിമതിക്ക് വലിയൊരളവില്‍ അന്ത്യം കുറിക്കും. കൈക്കൂലി തടയുമെന്നതിനാലാണ് എല്ലാ സംസ്ഥാനങ്ങളുെ ഇതിനെ അംഗീകരിച്ചത്.
കേന്ദ്രം തയാറാക്കിയ കരടു നിയമത്തിന്റെ വകുപ്പു തിരിച്ചുള്ള രണ്ടു ദിവസത്തെ ചര്‍ച്ചയാണു നിശ്ചയിച്ചിരുന്നത്. നികുതി പരിധി, ഉല്‍പാദക സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം തുടങ്ങിയ പ്രധാന തര്‍ക്കങ്ങള്‍ നേരത്തേ പരിഹരിച്ചിരുന്നു. എന്നാല്‍ ഒന്നരക്കോടി രൂപയില്‍ താഴെ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ നികുതി പിരിവ് വിട്ടുകൊടുക്കാന്‍ സംസ്ഥാനങ്ങള്‍ തയാറല്ല. അന്തര്‍ സംസ്ഥാന ജിഎസ്ടി നടപ്പാക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കു നല്‍കുകയും വേണം. എന്നാല്‍, ഈ ആവശ്യങ്ങളോടു കേന്ദ്രത്തിനു യോജിപ്പില്ല.

ഇതിനിടെയാണു ഭൂമിയിടപാടുകളുടെ സ്റ്റാംപ് ഡ്യൂട്ടി, സമുദ്രമേഖലയിലെ വാണിജ്യ ഇടപാടുകള്‍ എന്നിവയ്ക്കു ജിഎസ്ടി വേണമെന്ന ആവശ്യം കേന്ദ്രം ഉന്നയിക്കുന്നത്. ഭൂമിയിടപാടുകളോ രാജ്യാന്തര സമുദ്ര മേഖലയിലെത്തുന്ന യാനങ്ങളില്‍ നിന്നു നികുതി പിരിക്കുന്നതോ നേരത്തേ ചര്‍ച്ചയ്ക്കു വന്നിരുന്നില്ല.
നോട്ട് പിന്‍വലിക്കലിനും സഹകരണ ബാങ്കുകള്‍ക്കെതിരായ കേന്ദ്ര നയത്തിനുമെതിരെ കര്‍ക്കശ നിലപാടെടുത്തു നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കു മുന്നില്‍ പുതിയ ആവശ്യങ്ങളുന്നയിച്ചു വിലപേശാനുള്ള തന്ത്രത്തെ സംസ്ഥാനങ്ങള്‍ പരാജയപ്പെടുത്തുകയായിരുന്നെന്ന് തോമസ് ഐസക് വിശദീകരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (1 hour ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (1 hour ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (1 hour ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (2 hours ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (3 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (3 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (4 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (4 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (5 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (5 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (5 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (5 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (6 hours ago)

Malayali Vartha Recommends