ദേശീയഗാനത്തിനിടയ്ക്ക് സെല്‍ഫിയെടുത്തവര്‍ക്കെതിരെ കേസ്

തമിഴ്‌നാട്ടില്‍ സിനിമ തിയറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നതിനിടെ സെല്‍ഫിയെടുത്തവര്‍ക്കെതിരെ ചെന്നൈ പൊലീസ് കേസെടുത്തു. തിയറ്ററില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയതിന് ശേഷമുള്ള രാജ്യത്തെ ആദ്യ കേസാണിത്.
ചെന്നൈ അശോക് നഗറിലെ കാശി തിയറ്ററിലാണ് സംഭവമുണ്ടായത്. സിനിമ തുടങ്ങുന്നതിന് മുമ്പ് ദേശീയഗാനം കേള്‍പ്പിക്കുന്നതിനിടെ സ്ത്രീ ഉള്‍പ്പെടെയുള്ള ഏഴംഗ സംഘം മൊബൈലില്‍ സെല്‍ഫിയെടുക്കുകയായിരുന്നു.
ഇത് മറ്റൊരു സംഘം ചോദ്യം ചെയ്തതോടെ സംഘര്‍ഷമുണ്ടാവുകയും പൊലീസ് സ്ഥലത്തെത്തി ദേശീയഗാനത്തെ അപമാനിച്ചതിന് കേസെടുക്കുകയുമായിരുന്നു. നേരത്തെ രാജ്യത്തെ എല്ലാ സിനിമ തിയറ്ററിലും ദേശീയഗാനം നിര്‍ബന്ധമായി കേള്‍പ്പിക്കണമെന്നും എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്നും സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു.
https://www.facebook.com/Malayalivartha



























