Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

ജയലളിതയുടെ രഹസ്യമകള്‍; യാഥാര്‍ത്ഥ്യം വ്യക്തമാക്കിക്കൊണ്ട് ചിന്‍മയി ശ്രിപദ രംഗത്ത്

12 DECEMBER 2016 11:49 AM IST
മലയാളി വാര്‍ത്ത

തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ രഹസ്യമകള്‍ എന്ന അടിക്കുറപ്പോടെ സമൂഹമാധ്യമങ്ങളില്‍ ഒരു യുവതിയുടെ ചിത്രം പ്രചരിക്കാന്‍ തുടങ്ങിട്ട് ദിവസങ്ങള്‍ ഏറെയായി. ജയലളിതയുടെ മുഖച്ഛായയുമായി ഏതാണ്ട് സാമ്യമുള്ള യുവതിയുടെ ചിത്രം നിരവധിപേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. ജയയുടെ രഹസ്യ മകളാണെന്നായിരുന്നു ചിത്രത്തിനൊപ്പമുള്ള പ്രചരണം. പേരറിയാത്ത ഇവരുടെ താമസം അമേരിക്കയിലാണെന്നും അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ യാഥാര്‍ത്ഥ്യം വ്യക്തമാക്കിക്കൊണ്ട് പ്രശസ്ത ഗായികയും ടിവി അവതാരകയുമായ ചിന്‍മയി ശ്രിപദ രംഗത്തെത്തി.

ഈ യുവതിയുടെ പേര് ദിവ്യ രാമനാഥന്‍ വിരരാഘവന്‍ എന്നാണ്. അവര്‍ ജയലളിതയുടെ മകളല്ല. ഭര്‍ത്താവിനൊപ്പം ഓസ്‌ട്രേലിയയില്‍ താമസിക്കുന്നു. ഭര്‍ത്താവിനൊപ്പമുള്ള യുവതിയുടെ ചിത്രവും ചിന്‍മയി പുറത്തുവിട്ടിട്ടുണ്ട്.


ചിത്രത്തില്‍ കാണുന്ന ദമ്പതികള്‍ പ്രശസ്തരായ ശാസ്ത്രീയ സംഗീതജ്ഞരുടെ കുടുംബാംഗങ്ങളാണ്. എന്റെ കുടുംബത്തിന് ഇവരെ വളരെ അടുത്തറിയാം. യുവതിയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി.

ഗൂഗിള്‍ ഇമേജ് സെര്‍ച്ചില്‍ പോലും ഇവര്‍ ജയലളിതയുടെ മകളാണെന്ന തരത്തില്‍ ചിത്രീകരിക്കപ്പെട്ടു. ഒരു നുണ ദീര്‍ഘനാള്‍ ആവര്‍ത്തിച്ചാല്‍ അത് സത്യമാകുമെന്ന പഴമൊഴിയെ പോലെയാണിത്.

വിഡ്ഢിത്തം നിറഞ്ഞ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നത് ദയവ് ചെയ്ത് അവസാനിപ്പിക്കൂ. മാനസിക സ്ഥിരതയില്ലാത്ത ആരുടേയോ ചിന്തയില്‍ ഉണ്ടായ കള്ളക്കഥയാണ് ഇത്. മൃദംഗം വിദ്വാന്‍ വി ബാലാജിയുടെ കുടുംബാംഗം കൂടിയാണ് യുവതി. ചിന്മയി പറയുന്നു.


ഫോട്ടോക്കെതിരെ ബാലാജിയും ഫെയ്‌സ്ബുക്കില്‍ രംഗത്തെത്തി. എന്റെ അനന്തരവളാണ് ദിവ്യ. കഴിഞ്ഞ വര്‍ഷവും ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. ചിത്രം നീക്കം ചെയ്യാന്‍ ഫെയ്‌സ്ബുക്കിനെ സമീപിച്ചിരുന്നു.


അപകീര്‍ത്തികരമായി ഒന്നുമില്ലെന്നും കിവംദന്തികള്‍ വൈകാതെ അവസാനിക്കുമെന്നാണ് അന്ന് ഫെയ്‌സ്ബുക്ക് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ വ്യാജ പ്രചരണം വീണ്ടും ആവര്‍ത്തിച്ചു. അതില്‍ തന്റെ സഹോദരനും ദിവ്യയും വലിയ ആശങ്കയിലാണെന്നും അദ്ദേഹം പ്രതികരിച്ചു.

ജീവിച്ചിരുന്ന കാലത്ത് തന്നെ ജയലളിതയ്‌ക്കെതിരെ നിരവധി വ്യാജ പ്രചരണങ്ങള്‍ നടന്നിരുന്നു. ജയലളിതയുടെ ദത്തുപുത്രനായ സുധാകരന്‍ ശരിക്കും ഉള്ള മകനാണെന്നായിരുന്നു ഒരു പ്രചരണം. എന്നാല്‍ തോഴി ശശികലയുടെ മരുമകനാണ് സുധാകരന്‍ എന്ന വസ്തുത പലര്‍ക്കും അറിയില്ല.

ജയലളിതയ്ക്കും തെലുങ്ക് സിനിമ താരം ആയിരുന്ന ശോഭന്‍ ബാബുവിനും ജനിച്ച മകളാണെന്ന് പറഞ്ഞാണ് ദിവ്യയുടെ ചിത്രം പ്രചരിക്കുന്നത്. ചിത്രത്തിലുള്ള യുവതിക്ക് ജയലളിതയുമായുള്ള സാമ്യം ചൂണ്ടിക്കാട്ടിയാണ് ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ നടന്നത്. ശോഭന്‍ ബാബുവുമായി ജയലളിത പ്രണയത്തിലായിരുന്നു എന്ന ഗോസിപ്പുകള്‍ക്ക് പിന്നാലെയാണ് ഈ വാര്‍ത്ത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (1 hour ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (1 hour ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (1 hour ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (2 hours ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (3 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (3 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (4 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (4 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (5 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (5 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (5 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (5 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (6 hours ago)

Malayali Vartha Recommends