ടാറ്റാ ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും സൈറസ് മിസ്ത്രി പുറത്ത്

ടാറ്റാ ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും സൈറസ് മിസ്ത്രിയെ പുറത്താക്കി. തിങ്കളാഴ്ച രാവിലെ നടന്ന ടാറ്റ ഇന്‍ഡസ്ട്രീസിന്റെ യോഗത്തിലായിരുന്നു നടപടി. ടാറ്റ സണ്‍സ് ബോര്‍ഡില്‍ നിന്നും മിസ്ത്രിയെ നീക്കം ചെയ്യാന്‍ നടപടിയുണ്ടാകണമെന്ന് കമ്പനിയുടെ ഓഹരിയുടമകള്‍ക്ക് ടാറ്റാ ഗ്രൂപ്പ് നേരത്തേ നിര്‍ദേശം നല്‍കിയിട്ടുണ്ടായിരുന്നു. ഡയറക്ടറായി മിസ്ത്രി തുടരുന്നത് ടാറ്റാ ഗ്രൂപ്പില്‍ പിളര്‍പ്പുകള്‍ ഉണ്ടാക്കുമെന്നും കമ്പനി മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഒക്ടോബറില്‍ മിസ്ത്രിയെ ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്തിരുന്നു. എന്നാല്‍ ടാറ്റയുടെ ചില കമ്പനി ഗ്രൂപ്പുകളുടെ ബോര്‍ഡില്‍ മിസ്ത്രി ഇപ്പോഴും തുടരുന്നുണ്ട്. ഈ സ്ഥാനങ്ങളില്‍ നിന്നും മിസ്ത്രിയെ നീക്കം ചെയ്യാനാണ് ഇപ്പോള്‍ ടാറ്റ ശ്രമിക്കുന്നത്. ഇതിനായി ആറ് ടാറ്റ ഗ്രൂപ്പ് കമ്പനികള്‍ അടുത്ത ആഴ്ചക്കുള്ളില്‍ സമാനമായ യോഗം കൂടുന്നുണ്ട്. രത്തന്‍ ടാറ്റയാണ് മിസ്ത്രിയുടെ ചുമതല താല്‍ക്കാലികമായി വഹിക്കുന്നത്.
https://www.facebook.com/Malayalivartha



























