കാമുകിക്ക് മെസേജ് അയച്ചു, സംസാരിച്ചു: 24 കാരനെ കൗമാരക്കാരനും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി

കാമുകിക്ക് നിരന്തരം മെസേജ് അയയ്ക്കുകയും സംസാരിക്കുകയും ചെയ്ത സുഹൃത്തിനെ കൗമാരക്കാര്‍ കൊലപ്പെടുത്തി. ദില്ലിയിലാണ് സംഭവം. 24 വയസുള്ള സുഹൃത്തിനെയാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. ശനിയാഴ്ചയാണ് സംഭവം.
സല്‍മാന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാള്‍ ഇവിടെ ഒരു കടയില്‍ ജോലി നോക്കി വരികയായിരുന്നു. ദര്യഗഞ്ചിലെ വീടിനു സമീപത്തു നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ നിരവധി മുറിവും കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് പ്രതികളായ രണ്ടു പേരെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ ഒരാളുടെ കാമുകിയുമായി സല്‍മാനും നല്ല സൗഹൃദത്തിലായിരുന്നു.
ഇയാള്‍ പെണ്‍കുട്ടിക്ക് അയച്ച മെസേജുകള്‍ കണ്ട് സംശയം തോന്നിയതിനെ തുടര്‍ന്ന് കൗമാരക്കാരന്‍ സുഹൃത്തുമായി ഇക്കാര്യം സംസാരിച്ചു. ഇരുവരും സല്‍മാനെ ഒരു പാഠം പഠിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതാണ് കൊലയില്‍ കലാശിച്ചത്.
https://www.facebook.com/Malayalivartha



























