2000 രൂപയ്ക്കുള്ളില്‍ വരുന്ന ഇന്ധനമടിക്ക് .75 % വിലക്കുറവ് നാളെ മുതല്‍ പ്രാബല്യത്തില്‍

ഓണ്‍ലൈന്‍ സംവിധാനങ്ങളുപയോഗിച്ച് പെട്രോളും ഡീസലുമടിക്കുകയാണെങ്കില്‍ .75% വിലക്കുറവുണ്ടാകുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ചൊവ്വാഴ്ച്ച പ്രാബല്യത്തില്‍ വരും. 2000 രൂപയ്ക്കുള്ളില്‍ വരുന്ന ഇന്ധനമടിച്ചാലാണ് ഇളവ് ലഭിക്കുക. അതായത് 2000 രൂപയുടെ ഇന്ധനത്തിന് 15 രൂപ കുറയും.
ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, മൊബൈല്‍ വാലറ്റ്, ഇ വാലറ്റ് എന്നിവ ഇതിനായി ഉപയോഗിക്കാം.
നോട്ട് അസാധുവാക്കലിനെത്തുടര്‍ന്നുള്ള നോട്ട് ക്ഷാമത്തെ മറി കടക്കാന്‍ 2000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് സേവന നികുതി ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പെട്രോളിനും ഡീസലിനും വിലക്കുറവ് അനുവദിച്ചത്.
https://www.facebook.com/Malayalivartha



























