കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ച റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന്‍ പിടിയില്‍

കര്‍ണാടകയില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ച റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന്‍ പിടിയിലായി. ബംഗളൂരു ആര്‍ബിഐയിലെ സീനിയര്‍ സ്‌പെഷ്യല്‍ അസിസ്റ്റന്റ് കെ. മൈക്കിളാണ് പിടിയിലായത്. 1.50 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കേസില്‍ സിബിഐയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാവിലെ ബംഗളൂരുവില്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ നോട്ട് മാറ്റികൊടുക്കുന്ന ഏഴംഗ സംഘത്തെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടിയിരുന്നു. പല സ്ഥലങ്ങളില്‍നിന്നായി 93 ലക്ഷം രൂപയുടെ പുതിയ നോട്ടുകളുമായാണ് ഇവരെ പിടികൂടിയത്.
https://www.facebook.com/Malayalivartha



























