ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കാനായി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. തമിഴ്‌നാട്ടില്‍നിന്നുള്ള ഒരു സന്നദ്ധ സംഘടനാണ് ഹര്‍ജി നല്‍കിയത്. ജയലളിതയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ അപ്രത്യക്ഷമായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ ജയലളിതയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുകയോ സന്ദര്‍ശകരെ അനുവദിക്കുകയോ ചെയ്തിരുന്നില്ല. ആശുപത്രി പുറത്തുവിട്ടുകൊണ്ടിരുന്ന വാര്‍ത്താക്കുറിപ്പു മാത്രമായിരുന്നു ജയലളിതയുടെ നിലയെക്കുറിച്ച് അറിയാനുള്ള ഏക മാര്‍ഗം. ഇതുമായി ബന്ധപ്പെട്ട് ജയലളിതയുടെ മരണശേഷം നിരവധിപ്പേര്‍ ആരോപണവുമായി രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha



























