പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക് സഭ ഇന്നത്തേക്കു പിരിഞ്ഞു

നോട്ട് നിരോധനവും കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവിനെതിരായ അഴിമതിയാരോപണവും ഉയര്‍ത്തി പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. പ്രധാനമന്ത്രി പാര്‍ലമെന്റിലെത്തിയെങ്കിലും പ്രതിപക്ഷം ബഹളം തുടര്‍ന്നതിനാല്‍ ലോക് സഭ ഇന്നത്തേക്ക് പിരിഞ്ഞു. രാവിലെ സഭ സമ്മേളിച്ചപ്പോള്‍ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളാണ് ബഹളവുമായി എഴുന്നേറ്റത്.
കിരണ്‍ റിജ്ജുവിന് എതിരായ ആരോപണമായിരുന്നു പ്രതിപക്ഷം ആയുധമാക്കിയത്. മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇരു പാര്‍ട്ടികളും നടുത്തളത്തില്‍ ഇറങ്ങി. കേന്ദ്രധനമന്ത്രിയെ ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ അനുവദിക്കില്ല, നോട്ടു വിഷയത്തില്‍ വോട്ടിംഗ് വേണമെന്ന ആവശ്യത്തില്‍ മാറ്റമില്ലെന്നും പ്രതിപക്ഷം നിലപാടെടുത്തു,.
https://www.facebook.com/Malayalivartha


























