ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ നിന്നും 3.25 കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടി

രാജ്യതലസ്ഥാനത്തുനിന്നും 3.25 കോടിരൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി. കരോള്‍ ബാഗിലെ ഹോട്ടലില്‍ നിന്നുമാണ് നോട്ടുകള്‍ പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ആദായ നികുതി വകുപ്പും െ്രെകംബ്രാഞ്ചും നേരിട്ട് സംയുക്തമായി നടത്തിയ റെയ്ഡിലാണ് ഇത്രയും തുക കണ്ടെത്തിയത്. അഞ്ച് പേരാണ് ഇതില്‍ കസ്റ്റഡിയില്‍ ആയിരിക്കുന്നത്.
എക്‌സറേ മെഷിനുകള്‍ ഉപയോഗിച്ച് പണം കണ്ടെത്താന്‍ സഹായിക്കാത്ത തരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന പെട്ടികളിലാണ് പണം സൂക്ഷിച്ചിരിക്കുന്നത്. ഹവാല പണമാണിതെന്നാണ് സൂചന.
അറസ്റ്റ് ചെയ്തവരില്‍ നിന്നുള്ള മൊബൈല്‍ ഫോണ്‍ വിവരങ്ങളും മറ്റും പോലീസ് പരിശോധിച്ചു വരികയാണ്.
ബംഗളൂരുവില്‍ നടത്തിയ പരിശോധനയില്‍ 2.25 കോടിയുടെ പുതിയ നോട്ടുകള്‍ പിടികൂടിയിരുന്നു. മഹാരാഷ്ട്രയില്‍ നടത്തിയ റെയ്ഡില്‍ മൂന്ന് വ്യവസായികളില്‍ നിന്നും 1.04 കോടിയുടെ പുതിയ നോട്ടുകളും പിടികൂടിയിരുന്നു.
https://www.facebook.com/Malayalivartha


























