അസാധുവാക്കിയ 500 രൂപ നോട്ടിന്റെ എല്ലാ വിനിമയങ്ങളും ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും

അസാധുവാക്കിയ 500 രൂപ നോട്ടിന്റെ എല്ലാ വിനിമയങ്ങളും ഇന്ന് അര്‍ധരാത്രിയാടെ അവസാനിക്കും. ഇനി ബാങ്കുകളില്‍ നിക്ഷേപിക്കുക മാത്രമേ ചെയ്യാന്‍ കഴിയുകയുള്ളൂ. ഇതിന്റെ സമയപരിധി ഡിസംബര്‍ 30 വരെയാണ്.
മരുന്നുകള്‍ വാങ്ങാനും വിവിധ ബില്ലുകള്‍ അടയ്ക്കാനും പഴയ നോട്ട് ഉപയോഗിക്കാന്‍ അനുവദിച്ച പരിധിയാണ് ഇന്ന് അവസാനിക്കുന്നത്. കേരളത്തില്‍ നികുതി, ഫീസ്, പിഴ, വൈദ്യുതി ചാര്‍ജ്, വെള്ളക്കരം എന്നീ ഇനങ്ങളില്‍ സര്‍ക്കാരിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും പഴയ 500 രൂപ നോട്ടുകള്‍ സ്വീകരിക്കുന്നതും ഇന്നുകൂടിയേയുള്ളൂ
https://www.facebook.com/Malayalivartha


























