Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

ജെറ്റ് എയര്‍വേസിന് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന ആരോപണം; ജേര്‍ണലിസ്റ്റ് ജോസി ജോസഫിനെതിരെ 1000 കോടിയുടെ മാനനഷ്ടക്കേസ്

15 DECEMBER 2016 11:24 AM IST
മലയാളി വാര്‍ത്ത

ദി ഹിന്ദു ദിനപത്രത്തിന്റെ നാഷണല്‍ സെക്യൂരിറ്റി എഡിറ്ററും ആലപ്പുഴ സ്വദേശിയുമായ പ്രമുഖ ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് ജോസി ജോസഫിനെതിരെ ജെറ്റ് എയര്‍വേസിന്റെ 1000 കോടി രൂപയുടെ മാനനഷ്ടക്കേസ്. ജെറ്റ് എയര്‍വേസും ചെയര്‍മാന്‍ നരേഷ് ഗോയലുമാണ് ബോംബെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ജോസിയുടെ ഈയിടെ പുറത്തിറങ്ങിയ A Feast of Vultures; The Hidden Business of Democracy in India എന്ന പുസ്തകത്തില്‍ ജെറ്റ് എയര്‍വേസും അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് ആരോപിച്ചിരുന്നു. ഇത് തങ്ങള്‍ക്ക് അപകീര്‍ത്തികരമാണെന്ന് ആരോപിച്ചാണ് മാനനഷ്ടക്കേസ്. കേസിനെ നിയമപരമായി തന്നെ നേരിടുമെന്ന് ജോസിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. .

1000 കോടി നഷ്ടപരിഹാരത്തിന് പുറമെ പുസ്തകം നിരോധിക്കണമെന്നും ജെറ്റ് എയര്‍വേസ് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് അറിയുന്നത്. 2001 ഡിസംബറില്‍ അന്നത്തെ ഇന്റലിജന്‍സ് ബ്യൂറോ തലവന്‍ കെ.പി സിംഗും ജോയിന്റ് ഡയറക്ടര്‍ അന്‍ജാന്‍ ഘോഷും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടിലെ കാര്യമാണ് ജോസി പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പണമിടപാട് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നരേഷ് ഗോയല്‍ അധോലോക നായകരായ ഛോട്ടാ ഷക്കീലും ദാവൂദ് ഇബ്രാഹിമുമായി നിരന്തരം ബന്ധപ്പെട്ടതിന്റെ സ്ഥിരീകരിച്ച വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് ഐ.ബി ആ റിപ്പോര്‍ട്ടില്‍ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിരിക്കുന്നത്. ഇതാണ് ജെറ്റ് എയര്‍വേസിനെ പ്രകോപിപ്പിച്ചത്. ജോസിക്കു പുറമെ പുസ്തകത്തിന്റെ പ്രസാധകരായ ഹാര്‍പ്പര്‍ കോളിന്‍സിനും നോട്ടീസ് അയച്ചിട്ടുണ്ട്. നേരത്തെ ഈ ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചതിന് ഔട്ട്ലുക്കിനെതിരെയും ജെറ്റ് എയര്‍വേസ് മാനനഷ്ടക്കേസ് നല്‍കിയിരുന്നു.

വാര്‍ത്തകളുടെയും പുസ്തകങ്ങളുടെയും പേരില്‍ ജേര്‍ണലിസ്റ്റുകള്‍ക്കും എഴുത്തുകാര്‍ക്കും ലീഗല്‍ നോട്ടീസുകള്‍ ലഭിക്കാറുണ്ടെങ്കിലും ഇത്തരത്തില്‍ സിവില്‍ മാനനഷ്ടത്തിന് കോടതികളില്‍ കേസ് ഫയല്‍ ചെയ്യുന്നത് അപൂര്‍വമാണെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ഇറങ്ങി ഏതാനും നാളുകള്‍ക്കുള്ളില്‍ തന്നെ ജോസിയുടെ പുസ്തകം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇതിലെ പല വെളിപ്പെടുത്തലുകളുടെയും പേരില്‍ നിരവധി ലീഗല്‍ നോട്ടീസുകളും അദ്ദേഹത്തിന് ലഭിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

കേസ് നിയമപരമായി തന്നെ നേരിടാനാണ് ആലോചിക്കുന്നതെന്ന് ജോസിയുടെ അഭിഭാഷകന്‍ ഉത്തം ദത്ത് സ്ക്രോള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിനോട് വ്യക്തമാക്കി. '1000 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള രണ്ട് മാനനഷ്ടക്കേസുകളാണ് ബോംബെ ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്നത്. ഒന്ന് ജോസിക്കും ഹാര്‍പ്പര്‍ കോളിന്‍സിനുമെതിരെയും മറ്റൊന്ന് ഔട്ട്ലുക്കിനെതിരെയും. അവര്‍ക്ക് ഈ സ്റ്റോറി മൂലം മാനനഷ്ടമുണ്ടായെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ പറഞ്ഞ കാര്യങ്ങളില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നു. പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന മുഴുവന്‍ കാര്യങ്ങള്‍ക്കും രേഖാമൂലമുള്ള തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (1 hour ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (2 hours ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (2 hours ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (2 hours ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (4 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (4 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (5 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (5 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (5 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (6 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (6 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (6 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (6 hours ago)

Malayali Vartha Recommends