ഇന്ന് വീണ്ടും അര്‍ധരാത്രി പ്രഹരം; പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടും

ജനങ്ങള്‍ക്ക് വീണ്ടും അര്‍ധരാത്രി പ്രഹരം നല്‍കി പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വര്‍ധന വരുത്താന്‍ കേന്ദ്രനീക്കം. ഡിസംബര്‍ 15 ന് പെട്രോള്‍, ഡീസല്‍ വിലയില്‍ അഞ്ചു രൂപയോട് അടുത്ത് വര്‍ധന ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ആഗോള എണ്ണവിലയിലെ ചാഞ്ചാട്ടങ്ങള്‍ക്ക് അനുസരിച്ച് വിലയില്‍ മാറ്റം വരുത്താനുള്ള അധികാരം എണ്ണക്കമ്ബനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിട്ടുകൊടുത്തിരിക്കുന്ന സാഹചര്യത്തില്‍ അടുത്ത അവലോകന യോഗത്തില്‍ ഈ വര്‍ധന പ്രബല്യത്തില്‍ വരുത്താനാണ് നീക്കം എന്നാണ് സൂചന.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അസംസ്‌കൃത എന്ന വിലയില്‍ 15 ശതമാനം വര്‍ധനയാണ് ഉണ്ടായത്. നിലവില്‍ ബാരലിന് 53 ഡോളറിന് അടുത്താണ് വില. ഇത് ഈ മാസം അവസാനത്തോടെ 55 ഡോളറില്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























