മണിപൂരില്‍ തീവ്രവാദി ആക്രമണം; നാല് പൊലീസുകാര്‍ കൊല്ലപ്പെട്ടു

മണിപൂരിലെ ചണ്‌ഡേല്‍ ജില്ലയിലെ ലോകാച്ചോ ഗ്രാമത്തിന് സമീപം തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തില്‍ നാല് പൊലീസുകാര്‍ കൊല്ലപ്പെട്ടു. എഴ് പേര്‍ക്ക് പരിക്കേറ്റു. മണിപൂരി പൊലീസിലെ അയൂബ് ഖാന്‍, നഗ്‌റി മാരിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. മറ്റ് രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടില്ല.
തെന്‍ഗനോപാലിലെ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി പോകുമ്പോഴാണ് ഇവര്‍ക്കെതിരെ ആക്രമണമുണ്ടായത്. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ ഇംഫാലിലേക്ക് വിദഗ്ദ്ധചികില്‍സക്കായി കൊണ്ട് പോയതായും പൊലീസ് അറിയിച്ചു.
മണിപൂരിലെ ബോന്‍ഗയാങില്‍ നടന്ന മറ്റൊരു ഭീകരാക്രമണത്തില്‍ സുരക്ഷ ഉദ്യോഗസ്ഥന് പരിക്കേറ്റിറ്റുണ്ട്. ഇന്ന് രാവിലെ എട്ടരയോടെയാണ് ഈ ആക്രമണമുണ്ടായത്.
https://www.facebook.com/Malayalivartha


























