വ്യോമസേന ഉദ്യോഗസ്ഥര്‍ താടി വെക്കരുത്, മുസ്ലീങ്ങളെല്ലാം താടിവെക്കുന്നില്ലെന്നും ആഗോള ഇസ്ലാം മതം താടിവളര്‍ത്തണമെന്ന് ശഠിക്കുന്നില്ലെന്നും ന്യായീകരണം

വ്യോമസേന ഉദ്യോഗസ്ഥര്‍ താടി വെക്കരുത് എന്നും എല്ലാ മുസ്ലീങ്ങളും താടിവെക്കുന്നില്ലെന്നും ആഗോള ഇസ്ലാം മതം താടിവളര്‍ത്തണമെന്ന് ശഠിക്കുന്നില്ലെന്നും അതുകൊണ്ട് തന്നെ മുടി വെട്ടുന്നതും താടി വടിക്കുന്നതും അനിസ്ലാമികമല്ലെന്നാണ് വ്യോമ സേന നല്‍കിയ മറുപടി. താടിയും മീശയുമെല്ലാം ഒരാളുടെ മത സ്വാതന്ത്ര്യത്തിലെ മൗലീക അവകാശങ്ങളില്‍പ്പെടുന്ന കാര്യമാണെന്നും ഇക്കാര്യത്തില്‍ താടിയും മുടിയും നീട്ടി വളര്‍ത്തുന്ന സിഖ് മതക്കാര്‍ക്കൊപ്പം തുല്യത നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
സമാന ആശയം ഉന്നയിച്ച് മഹാരാഷ്ട്രയിലെ ഒരു പോലീസുകാരന്‍ ഉള്‍പ്പെടെ നിരവധി പരാതികള്‍ സുപ്രീംകോടതിക്ക് മുന്നില്‍ എത്തിയിരുന്നു.എകെ ആന്റണി പ്രതിരോധ മന്ത്രി ആയിരുന്ന കാലഘട്ടത്തില്‍ ഇസ്ലാമിക സൈനീകരെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ താടിയുടെ കാര്യത്തില്‍ നടപടിയെടുക്കരുതെന്ന് പ്രത്യേക നിര്‍ദേശം സമര്‍പ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha


























