എടിഎമ്മില്‍ നിന്ന് ലഭിച്ചത് രണ്ടായിരത്തിന്റെ വ്യാജ നോട്ട്

എടിഎമ്മില്‍ നിന്ന് രണ്ടായിരത്തിന്റെ വ്യാജ നോട്ട് ലഭിച്ചതായി പരാതി. പങ്കജ് എന്ന കര്‍ഷകനാണ് പരാതി നല്‍കിയത്. പങ്കജ് നോട്ട് പിന്‍വലിച്ച എടിഎമ്മില്‍ പണം നിറയ്ക്കാന്‍ സ്വകാര്യ കമ്പനിയെ ആണ് നിയോഗിച്ചിരുന്നതെന്ന് സീതാമാര്‍ഹി എസ്ബിഐ ചീഫ് മാനേജര്‍ സുധന്‍ഷു കുമാര്‍ റാവു പറഞ്ഞു.
സ്വകാര്യ കമ്പനി അധികൃതരുടെ സാന്നിദ്ധ്യത്തില്‍ എടിഎമ്മുകളില്‍ നിറയ്ക്കുന്ന പണം ബാങ്ക് അധികൃതര്‍ പരിശോധിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.എടിഎമ്മില്‍ നിന്നും വ്യാജ നോട്ട് ലഭിക്കാനുള്ള യാതൊരു സാധ്യതയും ഇല്ലെന്നും റാവു പറഞ്ഞു. ഒറിജിനല്‍ നോട്ടിന് പകരം ആരെങ്കിലും വ്യാജ നോട്ട് നല്‍കി പങ്കജിനെ പറ്റിച്ചതായിരിക്കാം.
പങ്കജ് നല്‍കിയ നോട്ട് പരിശോധിച്ച് അന്വേഷണം നടത്തുമെന്നും റാവു പറഞ്ഞു. ബാങ്ക് അധികൃതര്‍ക്കും ദുംറ പോലീസ് സ്‌റ്റേഷനിലും പങ്കജ് പരാതി നല്‍കിയിട്ടുണ്ട്. കര്‍ഷകന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ചെന്ന് ദുംറ പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























