എ ടി എമ്മില്‍ നിന്നു പണം കിട്ടാത്തതിനെ തുടര്‍ന്നു ജവാന്‍ സ്വയം നിറയൊഴിച്ചു മരിച്ചു

എ ടി എമ്മില്‍ നിന്നു പണം കിട്ടാത്തതിനെ തുടര്‍ന്നു ജവാന്‍ സ്വയം നിറയൊഴിച്ചു മരിച്ചു. വര്‍ഷങ്ങള്‍ക്കു മുമ്പ് കാശ്മീരില്‍ ഭീകരാക്രമണത്തില്‍ ഗുരുതര പരിക്കേറ്റ സി ആര്‍ പി എഫ് ജവാന്‍ രാകേഷ് ചന്ദ് (54) ആണ് മരിച്ചത്. ഹൃദ്രോഗിയായ ഇയാള്‍ ചികിത്സയ്ക്കുള്ള പണത്തിനായി ദിവസങ്ങളോളം എ ടി എമ്മിനു മുമ്പില്‍ നിന്നിരുന്നു.
എന്നാല്‍ പണം ലഭിക്കാത്തതിനെ തുടര്‍ന്നു മനം നൊന്ത് ഇയാള്‍ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ഭീകരാക്രമണത്തില്‍ നെഞ്ചിലേറ്റ വെടിയുണ്ടകളാണ് രാകേഷിനെ ഹൃദ്രോഗിയാക്കിയത്. 15,000 രൂപയായിരുന്നു ഇദ്ദേഹത്തിന്റെ പ്രതിമാസ പെന്‍ഷന്‍. 7000 രൂപയായിരുന്നു ഡോക്ടറെ കാണാനായി വേണ്ടിരുന്നത്. പലതവണ എ ടി എമ്മില്‍ പോയിട്ടു രാകേഷിന് ഈ പണം ലഭിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha


























