500 രൂപയുടെ കൂടുതല്‍ നോട്ടുകള്‍ പുറത്തിറക്കുമെന്ന് കേന്ദ്രം

അഞ്ഞൂറിന്റെ നോട്ടുകള്‍ കൂടുതല്‍ അച്ചടിക്കുമെന്നു സാമ്ബത്തിക കാര്യസെക്രട്ടറി ശക്തികാന്ത ദാസ്. അസാധുവാക്കിയതിനു പകരമായി 50% പുതിയ നോട്ടുകള്‍ സമ്ബദ്വ്യവസ്ഥയിലെത്തിയതായും ശക്തകാന്ത ദാസ് അറിയിച്ചു. ബാങ്ക് നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ ഇളവുനല്‍കുമെന്നും സൂചനയുണ്ട്.
റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന പുതിയ നോട്ടുകള്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങളുള്ളതാണെന്നും ഇവയുടെ വ്യാജനോട്ടുകള്‍ പുറത്തിറങ്ങാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമീണ മേഖലയില്‍ നോട്ടുകളെത്തിക്കുന്നതിനാണു മുന്‍ഗണന. ആവശ്യമുള്ള സ്ഥലങ്ങളില്‍ വിമാനമാര്‍ഗം നോട്ടെത്തിക്കും.
തുടക്കത്തിലുണ്ടായിരുന്ന ചഞ്ചാട്ടം വിപണി ഉടന്‍ മറികടക്കും. എംടിഎമ്മുകള്‍ വഴിയല്ല നേരിട്ടു പണം നല്‍കാനാണു ബാങ്കുകള്‍ പ്രാമുഖ്യം നല്‍കുന്നത്. ഇടപാടുകള്‍ സുഗമാക്കാനും നോട്ടുകള്‍ വിപണിയില്‍ നിലനിര്‍ത്താനും കുറഞ്ഞ തുകയുടെ നോട്ടുകള്‍ കൂടുതല്‍ അച്ചടിക്കാനാണു നീക്കം. എന്നാല്‍, പുതിയ നോട്ടുകള്‍ 80% എത്തിക്കഴിഞ്ഞാല്‍ നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതിന് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ക്കു കേന്ദ്രസര്‍ക്കാര്‍ ഇളവുനല്‍കുമെന്നാണു സൂചന. സഹകരണ മേഖലയ്ക്കാകും ആദ്യം ഇളവുകള്‍ നല്‍കുകയെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha


























