അര്‍ണബ് ഗോസ്വാമി തിരിച്ചു വരുന്നു; പുതിയ ചാനല്‍ 'റിപ്പബ്ലിക്'

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയുടെ നേതൃത്വത്തില്‍ പുതിയ മാധ്യമ സ്ഥാപനം തുടങ്ങുന്നു. 'റിപ്പബ്ലിക്' എന്ന പേരിലുള്ള ചാനല്‍ വൈകാതെ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. 2017 ആദ്യം നടക്കാനിരിക്കുന്ന ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പിന് മുമ്പായി പുതിയ ചാനല്‍ പ്രവര്‍ത്തനം ആരംഭിച്ചേക്കും. ടൈംസ് നൗ ചാനലില്‍ 10 വര്‍ഷത്തോളം പ്രവര്‍ത്തിച്ച അര്‍ണബ് ടെലഗ്രാഫ്, എന്‍ഡിടിവി എന്നീ മാധ്യമ സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചിരുന്നു.
ടൈംസ് നൗ ചാനലിന്റെ ചീഫ് എഡിറ്ററായിരുന്ന അര്‍ണബ് ഗോസ്വാമി സ്ഥാനം രാജിവെച്ചത് കഴിഞ്ഞ മാസമാണ്. തന്റെ പ്രതിദിന വാര്‍ത്താ പരിപാടിയായ ന്യൂസ് അവറിലൂടെ ഏറെ പ്രശസ്തനായ ഗോസ്വാമിയ്ക്ക് രാജ്യമെമ്പാടും പ്രേക്ഷകരുണ്ട്.
അര്‍ണബിനു ശേഷം ടൈംസ് നൗവിന്റെ ചീഫ് എഡിറ്ററായി എത്തിയത് രാഹുല്‍ ശിവശങ്കറാണ്.
ടൈംസ് നൗവിലെ പ്രതിദിന ചര്‍ച്ചാ പരിപാടിയില്‍ എതിരഭിപ്രായങ്ങളെ അടിച്ചൊതുക്കുന്ന ഏകാധിപത്യ നിലപാടിന്റെ പേരില്‍ അര്‍ണാബ് ഗോസ്വാമിയ്‌ക്കെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുന്ന അര്‍ണബിന്റെ നിലപാടുകളും ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.
https://www.facebook.com/Malayalivartha


























