നവംബര്‍ 8ന് ശേഷം നിക്ഷേപിച്ച രണ്ട് ലക്ഷം രൂപയില്‍ കൂടുതല്‍ പിന്‍വലിക്കണോ? പാന്‍ നമ്പര്‍ നിര്‍ബന്ധം

നവംബര്‍ എട്ടിന് ശേഷം നിക്ഷേപിച്ച രണ്ട് ലക്ഷം രൂപയില്‍ കൂടുതലുള്ള തുക പിന്‍വലിക്കാന്‍ പാന്‍ നമ്പര്‍ നല്‍കണമെന്ന് ആര്‍ബിഐ നിര്‍ദ്ദേശിച്ചു. നോട്ട് അസാധുവാക്കിയതിന് ശേഷം നിക്ഷേപിച്ച രണ്ട് ലക്ഷം രൂപയില്‍ കൂടുതലുള്ള ഇടപാടുകള്‍ പരിശോധിക്കാന്നതിന് കൂടിയാണ് ആര്‍ബിഐ പാന്‍ നമ്പര്‍ നിര്‍ബന്ധമാക്കിയത്. രണ്ടര ലക്ഷം രൂപവരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഇളവ് നല്‍കുമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
രണ്ട് ലക്ഷം രൂപയില്‍ കൂടുതളുള്ള നിക്ഷേപം പിന്‍വലിക്കാന്‍ പാന്‍നമ്പര്‍ നിര്‍ബന്ധമായിരിക്കും. ഇതിനിടെ കഴിഞ്ഞ നവംബര്‍ 10 മുതല്‍ രാജ്യവ്യാപകമായി ആദായനികുതി വകുപ്പ് 586 സ്ഥലങ്ങളിലായി നടത്തിയ റെയ്ഡില്‍ 300 കോടി പഴയ നോട്ടുകളും 79 കോടി പുതിയ രണ്ടായിരം രൂപ നോട്ടുകളും ഉള്‍പ്പടെ 2600 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയതായി ആദായനികുതി വകുപ്പ് അറിയിച്ചു.
തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 140 കോടി രൂപയും 52 കോടി രൂപയുടെ സ്വര്‍ണ്ണവും പിടിച്ചെടുത്തു. ദില്ലി ഉള്‍പ്പടെയുള്ള നഗരങ്ങളിലെ ആക്‌സിസ് ബാങ്കില്‍ നടന്ന ക്രമക്കേട് വിശദമായി പരിശോധിക്കുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. പരിശോധനകള്‍ രാജ്യവ്യാപകമായി നടക്കുകയാണെന്നും ബാങ്ക് ഉദ്യോഗസ്ഥരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ടെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























