ശ്വാസകോശ അണുബാധ: കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കരുണാനിധിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊണ്ടക്കും ശ്വാസകോശത്തിനും അണുബാധയെ തുടര്‍ന്നാണ് കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈ ആള്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി പ്രവേശിപ്പിക്കപ്പെട്ട കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
മരുന്നിന്റെ അലര്‍ജിമൂലം ഡിസംബര്‍ ഒന്ന് മുതല്‍ എട്ടു വരെ കരുണാനിധി കാവേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്നു ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം പൊതുയോഗങ്ങളും കൂടിക്കാഴ്ച്ചകളും ഒഴിവാക്കി വീട്ടില്‍ വിശ്രമത്തിലായിരുന്നു കരുണാനിധി.
https://www.facebook.com/Malayalivartha


























