13കാരിയെ സുഹൃത്തുക്കള്‍ മയക്കി കിടത്തി കൂട്ടബലാത്സംഗം ചെയ്തു, പാര്‍ട്ടിക്കിടെ ശീതള പാനീയത്തില്‍ മയക്കു ഗുളിക ചേര്‍ത്ത്

വെസ്റ്റ് ഡല്‍ഹിയിലെ ഉത്തം നഗറില്‍ ബര്‍ത്ത് ഡേ പാര്‍ട്ടിക്കെത്തിയ 13 കാരിയെ രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന് മയക്കികിടത്തിയ ശേഷം കൂട്ടബലാത്സംഗം ചെയ്തു. ഡിസംബര്‍ 13 ന് ബര്‍ത്ത് ഡേ ആഘോഷത്തില്‍ പങ്കുചേരാനെത്തിയ 13കാരിയെ ശീതള പാനീയത്തില്‍ മയക്കു ഗുളിക ചേര്‍ത്ത് നല്‍കിയ ശേഷം 17 ഉം, 18 ഉം വയസുള്ള രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ റോഡരികില്‍ ഉപേക്ഷിച്ച ശേഷമാണ് പ്രതികള്‍ രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
വീട്ടിലെത്തിയ ശേഷം പെണ്‍കുട്ടി പീഡന വിവരം പുറത്തുപറഞ്ഞതോടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂട്ട ബലാത്സംഗത്തിനും, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്ക് പോക്‌സോ നിയമപ്രകാരവും കേസെടുത്തതായി ഉത്തം നഗര്‍ പോലീസ് പറഞ്ഞു. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി വ്യക്തമായിട്ടുണ്ട്.
സംഭവത്തില്‍ 18കാരനായ സാഹിലെ അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത 17കാരനെ കസ്റ്റഡിയിലെടുത്ത് ജുവനൈല്‍ ഹോമിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha


























