ഇന്ധനവിലയില്‍ വര്‍ദ്ധനവ്, പെട്രോളിന് 2.21 രൂപയും ഡീസലിന് 1.79 രൂപയും കൂട്ടി

പെട്രോളിന് 2.21 രൂപയും ഡീസലിന് 1.79 രൂപയും കൂട്ടി. പുതുക്കിയ വില വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ നിലവില്‍വന്നു. ഒപെക് രാജ്യങ്ങള്‍ ഉല്‍പാദനം വെട്ടിക്കുറക്കുമെന്ന് തീരുമാനിച്ചതിനെ തുടര്‍ന്ന് അന്താരാഷ്ട്ര ക്രൂഡോയില്‍ വിപണിയില്‍ എണ്ണവില വര്‍ധിച്ചിരുന്നു. കഴിഞ്ഞദിവസം, ബാരലിന് 57.43 ഡോളറുണ്ടായിരുന്ന എണ്ണവില 63 ആയാണ് കൂടിയത്.
സാധാരണ ഗതിയില്‍ എല്ലാ മാസവും 15ാം തീയതിയാണ് എണ്ണവില പുതുക്കി നിശ്ചയിക്കുന്നത്. മുന്തിയ നോട്ട് അസാധുവാക്കിയ നടപടിക്ക് പിന്നാലെ പാര്‍ലമെന്റില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായതിനാല്‍ വില വര്‍ദ്ധന ഇത്തവണയുണ്ടായേക്കില്ലെന്ന വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍, പാര്‍ലമെന്റ് സമ്മേളനം സമാപിച്ച ശേഷം വില വര്‍ധിപ്പിച്ചത് അറിയിച്ച് കമ്പനികള്‍ വാര്‍ത്തക്കുറിപ്പ് ഇറക്കി.
https://www.facebook.com/Malayalivartha


























