മരിച്ചുപോയ കുട്ടിയെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാന്‍ പൂജ ചെയ്ത് മാതാപിതാക്കള്‍

മരിച്ചു പോയ കുട്ടിയെ ഉണര്‍ത്താന്‍ പൂജ ചെയ്ത് കുടുംബം ഒഡീഷയിലെ ബൗദ് ജില്ലയിലാണ് സംഭവം. അസുഖബാധിതയായി മരിച്ച പത്ത് വയസുകാരി ഷ്രബാനി കന്‍ഹാറിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനാണ് മാതാപിതാക്കള്‍ പൂജ ചെയ്തത്.
ഗോപബന്ധു കന്‍ഹര്‍ എന്നയാളുടെ മകളാണ് ഷ്രബാനി. ചിക്കന്‍ പോക്‌സ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഡിസംബര്‍ 7ന് ആണ് കുട്ടി മരിച്ചത്. തുടര്‍ന്ന് മൃതദേഹം അടക്കം ചെയ്യുന്നതിന് പകരം മഹാനദിക്കരയിലെ കാട്ടില്‍ ഉപേക്ഷിച്ച ശേഷം ബന്ധുക്കള്‍ പോയി.
എന്നാല്‍ ഏഴ് ദിവസത്തിന് ശേഷവും മൃതദേഹം അഴുകിയില്ല. തുടര്‍ന്ന് കുട്ടി ശരിക്കും മരണപ്പെട്ടിട്ടില്ലെന്ന് കരുതി കുടുംബാംഗങ്ങള്‍ പുജ നടത്തുകയായിരുന്നു. പ്രാദേശിക സിദ്ധന്‍മാരുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പൂജ.
https://www.facebook.com/Malayalivartha


























