നോട്ട് നിരോധനം ധീരമായ തീരുമാനം: പ്രധാനമന്ത്രിയെ പ്രകീര്‍ത്തിച്ച് ആമിര്‍ ഖാന്‍

രാജ്യത്ത് 1000,500 നോട്ടുകല്‍ അസാധുവാക്കിയത് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ മികച്ച നടപടിയെന്ന് ബോളിവുഡ് താരം ആമിര്‍ ഖാന്‍. കള്ളപ്പണത്തെ പുറത്തുകൊണ്ടുവരാനാണ് ഇത്തരത്തില്‍ ഒരു തീരുമാനം കൊണ്ട് പ്രധാനമന്ത്രി ഉദ്ദേശിക്കുന്നത്. അതിനാല്‍ എല്ലാ പൗരന്മാരും ഈ തീരുമാനത്തിന് പിന്നില്‍ നില്‍ക്കുമെന്നാണ് കരുതുന്നതെന്നും ആമിര്‍ പറഞ്ഞു.
താന്‍ പണമിടപാട് നടത്തുന്നത് പ്ലാസ്റ്റിക്ക് മണി ഉപയോഗിച്ചാണെന്നും അതിനാല്‍ ഇതിന്റെ ബുദ്ധിമുട്ടുകള്‍ ബാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ കൃത്യമായി ആദായ നികുതി അടയ്ക്കുന്ന വ്യക്തിയാണെന്നും തന്റെ പക്കല്‍ കള്ളപ്പണമില്ലെന്നും ആമിര്‍ വ്യക്തമാക്കിയിരുന്നു.
ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് മനസ്സിലാക്കുന്നുവെന്ന് അതില്‍ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സാമ്പത്തീക വിദഗ്ദന്‍ അല്ലെന്നും അതിനാല്‍ എന്തെല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് പറയാന്‍ കഴിയില്ലെന്നും ആമിര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























