അത്തോളിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കോഴിക്കോട് അത്തോളിക്ക് സമീപം കോലാശ്ശേരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. തോലായി പുതിയോട്ടില്‍ വീട്ടില്‍ ഹുസൈനാണ് ഭാര്യ ആസിയയെ (55) കൊലപ്പെടുത്തിയത്.
ശനിയാഴ്ച്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു കൊലപാതകം. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ദമ്ബതികളുടെ ഏകമകന്‍ ഗള്‍ഫിലായതിനാല്‍ ഇവര്‍ രണ്ടു പേരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കൊയിലാണ്ടി സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. ഹുസൈന്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.
https://www.facebook.com/Malayalivartha


























