ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം അക്കൗണ്ടില്‍ നിന്നും പണം തട്ടി, അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടതിന് ബാങ്ക് മാനേജര്‍ക്ക് മര്‍ദനം

അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അക്കൗണ്ട് ഉടമ ബാങ്ക് മാനേജരെ മര്‍ദ്ദിച്ചു. ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം അക്കൗണ്ടില്‍ നിന്നും പണം തട്ടിയത് സംബന്ധിച്ച് ബാങ്കില്‍ പരാതി നല്‍കാനെത്തിയയാളും സഹോദരങ്ങളും ചേര്‍ന്നാണ് ബാങ്ക് മാനേജരെ മര്‍ദിച്ചത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് നായാപുള്‍ ബ്രാഞ്ച് മാനേജര്‍ ഡി സൂര്യ പ്രകാശിനാണ് വെള്ളിയാഴ്ച മര്‍ദനമേറ്റത്.
തന്റെ അക്കൗണ്ടില്‍ നിന്നും ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം 25,000 രൂപ തട്ടിയെടുത്തത് സംബന്ധിച്ച് പരാതി നല്‍കാനെത്തിയ മുഹമ്മദ് സലീം, സഹോദരങ്ങളായ മുഹമ്മദ് അബ്ദുല്ല, മുഹമ്മദ് അഹ് മദ് എന്നിവര്‍ ചേര്‍ന്ന് മാനേജരെ മര്‍ദിച്ചെന്നാണ് പരാതി. ഇവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തട്ടിപ്പ് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കണമെന്നും ഇക്കാര്യത്തില്‍ ബാങ്കിന് കൂടുതലായൊന്നും ചെയ്യാനാകില്ലെന്നും പറഞ്ഞതോടെയായിരുന്നു മാനേജരെ ഇവര്‍ മര്‍ദിച്ചത്.
https://www.facebook.com/Malayalivartha


























