അധോലോക കുറ്റവാളി ഛോട്ടാ രാജന്‍ അത്യാസന നിലയില്‍

ഡല്‍ഹിയിലെ ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ കഴിയുന്ന അധോലോക കുറ്റവാളി ഛോട്ടാ രാജന്റെ (55) നില അതീവ ഗുരുതരമെന്ന് റിപോര്‍ട്ട്. ഹൃദ് രോഗം, പ്രമേഹം, വൃക്കരോഗം തുടങ്ങിയ രോഗങ്ങള്‍ കാരണം ഈയടുത്താണ് രാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അമിത രക്തസമ്മര്‍ദം, ഹെര്‍ണിയ, ലാപര്‍ടോമി തുടങ്ങിയ രോഗങ്ങളും ഛോട്ടാ രാജനുണ്ട്. രണ്ട് കിഡ്‌നികളും തകരാറിലായതിനാല്‍ ഡയാലിസിസിന് വിധേയനാക്കി കൊണ്ടിരിക്കുകയാണ്. വിദഗ്ധ ചികിത്സ വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം സിംഗപ്പൂരില്‍ വെച്ചാണ് ഛോട്ടാ രാജന്‍ സി ബി ഐയുടെ പിടിയിലായത്.
https://www.facebook.com/Malayalivartha


























