ഇന്ത്യയില്‍ കാറുകള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ വില കൂടുമെന്നു സൂചന

2017 ജനുവരി മുതല്‍ ഇന്ത്യയില്‍ കാറുകള്‍ക്ക് വില കൂടുമെന്ന് സൂചന. ഉത്പാദനച്ചെലവ് വര്‍ദ്ധിച്ചതാണ് കാര്‍ വില കൂട്ടാന്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിക്കുന്നത്. ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്‌സിഡെസ് ബെന്‍സ് ഇതിനോടകം രണ്ടു ശതമാനം വില വര്‍ദ്ധന പ്രഖ്യാപിച്ചു.
കാറുകളുടെ വില കൂട്ടുമെന്ന് നിസാനും ടൊയോട്ടയും അറിയിച്ചിട്ടുണ്ട്. മൂന്നു ശതമാനം വരെ വില വര്‍ധന പ്രതീക്ഷിക്കാമെന്നാണ് ഈ കമ്പനികള്‍ വ്യക്തമാക്കിയിട്ടുള്ളത്. ടാറ്റാ മോട്ടോഴ് ആകട്ടേ 5000 മുതല്‍ 25,000 വരെയാണ് വില വര്‍ധിപ്പിക്കുക. ഹ്യൂണ്ടായ് അടക്കമുള്ള മറ്റു കമ്പനികളും കാറുകളുടെ വില കുത്തനെ കൂട്ടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
https://www.facebook.com/Malayalivartha


























