7 മാസം പ്രായമുള്ള കുഞ്ഞിന്റെ വയറിനുള്ളില്‍ ഭ്രൂണം ; ആശങ്കയോടെ മാതാപിതാക്കള്‍

കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചിലില്‍ പരിഭ്രാന്തരായ അച്ഛനമ്മമാര്‍ അവളെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയത്. ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ വയറിനുള്ളില്‍ ഒരു ഗര്‍ഭസ്ഥ ശിശു വളരുന്നുണ്ട്.
പരിശോധനയുടെ ഭാഗമായി നടത്തിയ സ്‌കാനിങ്ങിലാണ് കുഞ്ഞിന്റെ വയറിനുള്ളില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഭ്രൂണത്തെ കണ്ടെത്തിയത്. ഹൈദരാബാദ് സ്വദേശികളായ കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ കുഞ്ഞിനാണ് ഈ ദുരവസ്ഥ. തലയും മുടിയും കൈകാലുകളും നഖങ്ങളുമുള്ള ഭ്രൂണമാണ് കുഞ്ഞിന്റെ വയറിനുള്ളിലുള്ളതെന്നും എത്രയും വേഗം ശസ്ത്രക്രിയയിലൂടെ ഭ്രൂണത്തെ നീക്കം ചെയ്യണമെന്നും കുഞ്ഞിനെ ചികില്‍സിച്ച ഡോ. രങ്കയ്യ മാതാപിതാക്കളെ അറിയിച്ചു.
ഈ കുഞ്ഞിനെ ഗര്‍ഭം ധരിച്ച സമയത്ത് അമ്മയുടെ വയറ്റില്‍ രണ്ടു ഭ്രൂണമുണ്ടായിരുന്നുവെന്നും. കൂടുതല്‍ ശക്തിയുള്ള ഭ്രൂണം വളരാന്‍ തുടങ്ങിയപ്പോള്‍ ശക്തികുറഞ്ഞ ഭ്രൂണം മറ്റേ ഭ്രൂണത്തിന്റെയുള്ളില്‍ അകപ്പെട്ടെന്നുമാണ് സീനയര്‍ പീഡിയാട്രീഷനായ ഡോക്ടറുടെ വിശദീകരണം. ഇങ്ങനെ കുഞ്ഞിന്റെ വയറ്റില്‍ അകപ്പെട്ട ഭ്രൂണത്തിന് ഇപ്പോള്‍ 100 ഗ്രാം ഭാരമുണ്ടെന്നും ഇതാണ് കുഞ്ഞിന് അസ്വസ്ഥതയുണ്ടാക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.100 ഗ്രാം ഭാരമുള്ള ഭ്രൂണത്തിന് ഹൃദയം, ശ്വാസകോശം, കരള്‍, വൃക്ക മുതലായ ആന്തരീകാവയവങ്ങളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സീനിയര്‍ പീഡിയാട്രിക് സര്‍ജനായ ഡോ. നരേന്ദര്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ ശരീരത്തില്‍ നിന്നും ഭ്രൂണം നീക്കം ചെയ്തത്. ഭ്രൂണം നീക്കം ചെയ്തില്ലെങ്കില്‍ കുഞ്ഞിന് അണുബാധയുണ്ടാകാനിയുണ്ടെന്നും. കുഞ്ഞിന്റെ ശരീരത്തിനുള്ളില്‍ വളരുന്ന ഭ്രൂണം അതിന്റെ വളര്‍ച്ചക്കാവശ്യമായ ഘടകങ്ങളെല്ലാം കുഞ്ഞിന്റെ ശരീരത്തില്‍ നിന്നും വലിച്ചെടുക്കുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
1999 ല്‍ ഇത്തരം ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ഡോ. നരേന്ദര്‍ കുമാറിന്റെ വാദം. വളരെ അപൂര്‍വ രോഗാവസ്ഥയാണിതെന്നും ആഗോളതലത്തില്‍ ഇതുവരെ ഇത്തരത്തിലുള്ള 100 ഓളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നുമാണ് മെഡിക്കല്‍ ജേണലുകള്‍ നല്‍കുന്ന സൂചനയെന്നും ഡോക്ടര്‍ പറയുന്നു.
https://www.facebook.com/Malayalivartha


























