വിവാഹത്തട്ടിപ്പ് നടത്തി പണം തട്ടിയ നോയിഡ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

വിവാഹത്തട്ടിപ്പ് നടത്തി പണം തട്ടിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. 11 പുരുഷന്‍മാരെ വിവാഹം കഴിച്ച നോയിഡ സ്ത്രീയെ കേരള-നോയിഡ പോലീസ് സംയുക്തമായി പിടികൂടി. 26കാരിയായ മേഖ ഭാര്‍ഗവിന്റെ ഇരയായവരില്‍ ഭൂരിപക്ഷവും മലയാളികളാണ്. ഇതില്‍ കൊച്ചി സ്വദേശി ലോറെന്‍ ജസ്റ്റിന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേരള പോലീസ് നോയിഡയില്‍ എത്തിയത്.
ജസ്റ്റിനെ വിവാഹം കഴിച്ച ശേഷം മേഖ 15 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളുമായി കടന്നുകളഞ്ഞു എന്നാണ് പരാതി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ കേരളം, മുംബൈ, പൂനെ, രാജസ്ഥാന്‍, ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ നിന്ന് 11 പേരെയാണ് ഇവര്‍ വിവാഹം ചെയ്തതെന്ന് പോലീസ് പറയുന്നു. വിവാഹമോചനം ചെയ്തവരെയും ശാരീരിക പരിമിതികള്‍ ഉള്ളവരെയുമാണ് ഇവര്‍ ഇരകളായി തിരഞ്ഞെടുത്തിരുന്നത്.
ഏതാനും ദിവസങ്ങള്‍ ഭര്‍ത്താവിനൊപ്പം കഴിഞ്ഞ ശേഷം, ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം മോഷണം നടത്തി കടക്കാറാണ് പതിവെന്നും പോലീസ് വിശദീകരിച്ചു. ഇവര്‍ക്കൊപ്പം സഹായികളായ രണ്ടു പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























