നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് ഇന്നുമുതല്‍ കേരളത്തിലേക്ക് 500 രൂപയുടെ കൂടുതല്‍ നോട്ടുകള്‍

കറന്‍സി നോട്ട് നിരോധനത്തെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ 500 രൂപയുടെ കൂടുതല്‍ നോട്ടുകള്‍ കേരളത്തില്‍ എത്തുന്നു. റിസര്‍വ് ബാങ്ക് മേഖലാ ഓഫിസിന്റെ അഭ്യര്‍ഥനപ്രകാരമാണു നടപടി. ഇന്നു മുതല്‍ 500 രൂപയുടെ നോട്ടുകള്‍ എത്തിത്തുടങ്ങും.
എന്നാല്‍ എടിഎമ്മുകളില്‍ ചെറിയ നോട്ടുകളില്ലാത്തതുമൂലമുള്ള പ്രതിസന്ധി തുടരുകയാണ്. നോട്ട് നിരോധനത്തിനുശേഷം കേരളത്തിലേക്ക് ഇതുവരെ എത്തിയതില്‍ ഭൂരിഭാഗവും 2000 രൂപയുടെയും 100 രൂപയുടെയും നോട്ടുകളായിരുന്നു.
2000 രൂപയുടെ നോട്ടുകള്‍ മാത്രം എടിഎമ്മുകളിലൂടെ വിതരണം ചെയ്യുന്നതിനെതിരെ വ്യാപകമായ പരാതിയുയര്‍ന്നിരുന്നു. 100 രൂപയുടെ നോട്ടുകള്‍ എടിഎമ്മുകളില്‍ നിറച്ചു നിമിഷങ്ങള്‍ക്കകം തീരുകയാണെന്നു ബാങ്ക് അധികൃതര്‍ അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് 500 രൂപയുടെ കൂടുതല്‍ നോട്ടുകള്‍ ലഭ്യമാക്കണമെന്നു റിസര്‍വ് ബാങ്ക് റീജനല്‍ അധികൃതര്‍ ആവശ്യപ്പെട്ടത്.
രണ്ടുദിവസങ്ങള്‍ക്കകം ബാങ്കുകള്‍ക്ക് ആവശ്യത്തിന് 500 രൂപ നോട്ടുകള്‍ ലഭ്യമാക്കാന്‍ കഴിയുമെന്നു റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ പറഞ്ഞു. സംസ്ഥാനത്തെ എടിഎമ്മുകളില്‍ പണക്ഷാമം തുടരുകയാണ്. ഇന്നലെ അവധി കൂടിയായതോടെ മിക്ക എടിഎമ്മുകളിലും ഉച്ചയ്ക്കു ശേഷം പണം തീര്‍ന്നു. മുഴുവന്‍ എടിഎമ്മുകളും ഇപ്പോഴും പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടില്ല. അതിനിടെ, ബാങ്കുകളില്‍ നല്‍കുന്ന ചെക്കുകള്‍ പണമാക്കി ലഭിക്കുന്നതില്‍ കാലതാമസമുണ്ടാകുന്നുവെന്ന പരാതികളും ഉയര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha


























