അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഓര്‍മ്മയ്ക്കായി നവജാത ശിശുവിന് പേര് ജയലളിത, പേരിട്ടത് ശശികല

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഓര്‍മക്കായി നവജാത ശിശുവിന് 'ജയലളിത' എന്ന് പേരിട്ട് തോഴി ശശികല.
തേനി ജില്ലയിലെ താമസക്കാരനും ഓട്ടോ െ്രെഡവറുമായ സെന്തില്‍കുമാറിന്റെയും ഗായത്രിയുടെയും മകള്‍ക്കാണ് ഈ ഭാഗ്യം ലഭിച്ചതെന്ന് അണ്ണാ ഡി.എം.കെ പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
അവസാന കാലത്ത് ജയലളിത താമസിച്ച പോയസ് ഗാര്‍ഡനില്‍വെച്ചാണ് കുഞ്ഞിന്റെ പേരിടല്‍ ശശികല നടത്തിയത്. ഈ മാസം അഞ്ചിനാണ് മുഖ്യമന്ത്രിയായിരുന്ന ജയലളിത അന്തരിച്ചത്.
https://www.facebook.com/Malayalivartha


























