നോട്ട് പരിഷ്‌ക്കരണത്തെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയുടെ ഭാര്യ

രാജ്യത്ത് നവംബര്‍ എട്ടിന് 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ചും പ്രശംസിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോധ ബെന്‍. സര്‍ക്കാര്‍ നീക്കം രാജ്യത്ത് അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കാന്‍ സഹായിക്കും. ഇത്തരം പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുമെന്നാണ് കരുതുന്നത്. രാജ്യത്തിനു പുറത്തുള്ള കള്ളപ്പണം തിരികെ എത്തിക്കാന്‍ പുതിയ നീക്കം സഹായിക്കുമെന്നും യശോദ ബെന്‍ പറഞ്ഞു.
രാജസ്ഥാനില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കലിനെപ്പറ്റി ചോദിച്ചപ്പോഴായിരുന്നു പ്രതികരണം. ഇതുവരെയുള്ള സര്‍ക്കാരിന്റെ നടപടികളെ അഭിനന്ദിച്ച യശോദ ബെന്‍, രാജ്യത്തെയും ജനങ്ങളെയും വികസനത്തിലേക്കും പുരോഗതിയിലേക്കും നയിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തുടരുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.
https://www.facebook.com/Malayalivartha


























