എയര്‍ ഇന്ത്യയുടെ കെട്ടിടത്തില്‍ തീപിടുത്തം; തീ നിയന്ത്രണവിധേയം, ആളപായമില്ല

നരിമാന്‍ പോയിന്റിലുള്ള എയര്‍ ഇന്ത്യയുടെ കെട്ടിടത്തില്‍ തീപിടുത്തം. കെട്ടിടത്തിന്റെ ഇരുപതാം നിലയില്‍ പുലര്‍ച്ചെ ആറോടെയാണ് തീപിടുത്തമുണ്ടായത്. പത്തോളം അഗ്‌നിശമനസേന യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവസമയം ചുരുക്കം ചിലര്‍ മാത്രമേ കെട്ടിടത്തില്‍ ഉണ്ടായിരുന്നുള്ളെന്ന് അധികൃതര്‍ പറഞ്ഞു.
തീപിടുത്തത്തിനുള്ള കാരണം അറിവായിട്ടില്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പോലീസ് അന്വേഷണം ആരംഭിച്ചു. വ്യാപരകേന്ദ്രമായ കെട്ടിടത്തില്‍ ചില ഓഫീസുകള്‍ മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്.
https://www.facebook.com/Malayalivartha


























