ഫീസ് നല്‍കാന്‍ കഴിയാത്ത ദളിത് പെണ്‍കുട്ടിയെ ഡോക്ടര്‍ ശാരീരികമായി പീഡിപ്പിച്ചു

ചികിത്സയ്ക്ക് പണം നല്‍കാന്‍ കഴിയാതായ ദളിത് പെണ്‍കുട്ടിയെ ഡോക്ടര്‍ ശാരീരികമായി പീഡിപ്പിച്ചുവെന്ന് ആരോപണം. ബീഹാറിലെ ജാമൂയി ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. ജാമൂയി ജില്ലയിലെ രഘുനാഥ ഗ്രാമത്തിലെ 16 വയസ്സുകാരിയായ പെണ്‍കുട്ടിയാണ് ഡോക്ടറുടെ പീഡനത്തിന് ഇരയായതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മരുന്ന് മാറിക്കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെയാണ് ഡോക്ടര്‍ ക്യാബിനിലേയ്ക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിച്ചത്. സംഭവത്തില്‍ പരാതി ലഭിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഫ് സിറപ്പിന് പകരം കീടനാശിനി മാറിക്കഴിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ക്ലിനിക്കില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ ചികിത്സ പൂര്‍ത്തിയാക്കിയിട്ടും പണം നല്‍കാന്‍ കഴിയാതായതാണ് പീഡനത്തിലേയ്ക്ക് നയിച്ചതെന്നാണ് വിവരം. ചികിത്സ കഴിഞ്ഞ് പണം നല്‍കാത്തതിനെ തുടര്‍ന്ന് ബന്ധിയാക്കിയ ശേഷം ഡോക്ടര്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. രാത്രി മുറിയിലെത്തിയ ഡോക്ടര്‍ കുടിശ്ശിക തീര്‍ക്കാന്‍ ആവശ്യപ്പെട്ടുവെന്നും പണം നല്‍കാന്‍ കഴിയാതായതോടെ കുട്ടിയെ ചേംബറിലേയ്ക്ക് വലിച്ചിഴച്ചുകൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവെന്നുമാണ് രക്ഷിതാക്കളുടെ വെളിപ്പെടുത്തല്‍.
പൊലീസില്‍ നല്‍കിയ പരാതിയിലാണ് ഇക്കാര്യം ഉന്നയിച്ചിട്ടുള്ളത്. വൈദ്യ പരിശോധന ഡോക്ടറുടെ നടപടിയില്‍ പൊലീസില്‍ പരാതി നല്‍കിയ ശേഷം ബന്ധുക്കള്‍ കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. നേരത്തെ ഒക്ടോബറില്‍ മറ്റൊരു യുവതിയെ പീഡിപ്പിച്ച കേസില്‍ ഡോക്ടര്‍ അറസ്റ്റിലായിരുന്നു. കാന്‍സര്‍ ബാധിതനായ ഭര്‍ത്താവിന്റെ ചികിത്സയ്ക്കായെത്തിയ യുവതിയെയാണ് പീഡിപ്പിച്ചത്.
https://www.facebook.com/Malayalivartha


























