650 കോടി രൂപയുടെ അനധികൃത സമ്പാദ്യം പിടിച്ചെടുത്തു

സൂറത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിഷോര്‍ ഭാജിയാവാലയില്‍നിന്നാണ് ആദായനികുതി വകുപ്പ് കണക്കില്‍പ്പെടാത്ത സമ്പാദ്യം കണ്ടെത്തിയത്. സൂറത്ത് നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഉധ്‌നയില്‍ മുപ്പതു വര്‍ഷത്തോളം ചായക്കച്ചവടം നടത്തിയിരുന്ന ഇയാള്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളിലാണ് പണമിടപാടുകാരനായത്. 50 കിലോയില്‍ അധികം വെള്ളി, 1.39 കോടി രൂപ മൂല്യമുള്ള രത്‌നങ്ങള്‍, 6.2 കോടി രൂപ പണം, നിരവധി കിലോ സ്വര്‍ണം തുടങ്ങിയവ ഭാജിയാവാലയുടെയും കുടുംബത്തിന്റെയും പേരിലുള്ള ലോക്കറുകളില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ കണ്ടെത്തിയത് 650 കോടി രൂപയാണെന്ന് ആദായനികുതി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.
നോട്ട് അസാധുവാക്കിയതിനു പിന്നാലെ ഒരു കോടി രൂപ നിക്ഷേപം നടത്തിയതോടെയാണ് ഭാജിയാവാല ഉദ്യോഗസ്ഥരുടെ നോട്ടപ്പുള്ളിയായത്. ഇയാള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി 40ല്‍ അധികം ബാങ്ക് അക്കൗണ്ടുകളുണ്ട്. ഈ അക്കൗണ്ടുകളിലെ നിക്ഷേപവും ഇടപാടുകളും പരിശോധിക്കുന്നതിലൂടെ കൂടുതല്‍ സമ്പാദ്യത്തെക്കുറിച്ചു വെളിപ്പെടുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
അതേസമയം, മുതിര്‍ന്ന ബിജെപി നേതാക്കളുമൊത്തുള്ള ഭാജിയാവാലയുടെ നിരവധി ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍, കേന്ദ്രമന്ത്രി പുരുഷോത്തം രൂപാല, പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റും ഗുജറാത്തിന്റെ ചുമതലയുമുണ്ടായിരുന്ന ഓം മാതൂര്‍, വിഎച്ച്പി അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ, ഗുജറാത്ത് ഗവര്‍ണര്‍ ഒ.പി.കോഹ്ലി തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രമാണ് പ്രചരിക്കുന്നത്. മിക്ക ചിത്രങ്ങളിലും ഭാജിയാവാലയും മകന്‍ ജിതേന്ദ്രയും ബിജെപി ചിഹ്നം അണിഞ്ഞാണ് നില്‍ക്കുന്നത്. അതേസമയം, താനുമായി ഭാജിയാവാലയ്ക്ക് ഒരു ബന്ധവുമില്ലെന്ന് രൂപാല പ്രസ്താവനയിറക്കി.
https://www.facebook.com/Malayalivartha


























