ബ്രിട്ടനെ മറികടന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ സമ്പദ്‌വ്യവസ്ഥയെന്ന നേട്ടം കൈവരിച്ചതായി റിപ്പോര്‍ട്ട്

മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍(ജി.ഡി.പി) ബ്രിട്ടനെ മറികടന്ന് ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി. യു. എസ്, ചൈന, ജപ്പാന്‍, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കു മുന്നിലുള്ളത്. കഴിഞ്ഞ നൂറു വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യ ഈ നേട്ടത്തിലെത്തുന്നതെന്ന് ഫോറിന്‍ പോളിസി മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുടെ അതിവേഗമുള്ള സാമ്പത്തിക വളര്‍ച്ചയും യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള തീരുമാനത്തിന് (ബ്രക്‌സിറ്റ്) ശേഷം ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥയിലുണ്ടായ തകര്‍ച്ചുമാണ് ഇന്ത്യയുടെ നേട്ടത്തിന് കാരണം.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ചൈനയെ മറികടന്ന് ഇന്ത്യ ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയെന്ന നേട്ടം കൈവരിച്ചിരുന്നു. ഈ സ്ഥാനം ഉടന്‍ നഷ്ടമാവില്ലെന്നും 2017 ല്‍ ജിഡിപിയില്‍ 7.6 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നതിനാല്‍ ഇന്ത്യ സ്ഥാനം നിലനിര്‍ത്തുമെന്നും അന്താരാഷ്ട്ര നാണയ നിധിയും വ്യക്തമാക്കിയിരുന്നു. ബ്രിട്ടന്‍ 2016 ല്‍ 1.8 ശതമാനവും 2017 ല്‍ 1.1 ശതമാനവും വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha


























