തമിഴ്‌നാട് ചീഫ് സെക്രട്ടറിയുടെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

തമിഴ്‌നാട് ചീഫ് സെക്രട്ടറിയുടെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ചീഫ് സെക്രട്ടറി രമാ മോഹന റാവുവിന്റെ അണ്ണാ നഗറിലെ വീട്ടിലാണ് പരിശോധന നടക്കുന്നത്. ഇന്ന് രാവിലെ അഞ്ചര മണി മുതലാണ് റെയ്ഡ് തുടങ്ങിയത്.
ആദായ നികുതി വകുപ്പിന്റെ ഉദ്യോഗസ്ഥര്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. പ്രധാനപ്പെട്ട രേഖകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. ആദായ നികുതി വകുപ്പിന്റെ തമിഴ്‌നാട്ടിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന. കഴിഞ്ഞദിവസങ്ങളില്‍ ചെന്നൈയില്‍ നിന്നും 117 കിലോ സ്വര്‍ണവും 130 കോടി രൂപയും പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റെഡ്ഡി സഹോദരന്മാര്‍ തമിഴ്‌നാട്ടിലെ ഉന്നത രാഷ്ട്രീയ, ഉദ്യോഗസ്ഥന്മാരുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.
തമിഴ്‌നാട്ടിലെ മിക്ക നിര്‍മാണങ്ങളുടെയും കരാറുകള്‍ റെഡ്ഡി സഹോദരന്മാര്‍ക്കാണ് നല്‍കിയിരുന്നത്. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ വീട്ടില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്.
https://www.facebook.com/Malayalivartha


























