ശേഖര്‍ റെഡ്ഡി സി.ബി.ഐ അറസ്റ്റില്‍

ചെന്നൈയിലെ പ്രമുഖ വ്യാവസായിയും തിരുപ്പതി ദേവസ്ഥാനം അംഗവുമായിരുന്ന ശേഖര്‍ റെഡ്ഡി സി.ബി.ഐ അറസ്റ്റില്‍. കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ ഇയാളില്‍ നിന്ന് കണക്കില്‍ പെടാത്ത കോടിക്കണക്കന് രൂപയും സ്വര്‍ണവും പിടിച്ചെടുത്തിരുന്നു.
അധികാര, വ്യാപാര മേഖകളില്‍ സ്വാധീനമുള്ള ശേഖര്‍ റെഡ്ഡി മുന്‍ മുഖ്യമന്ത്രി ജയലളിതക്ക് ആശുപത്രിയില്‍ പ്രസാദം കൊണ്ടു വന്നത് വാര്‍ത്തയായിരുന്നു. ശേഖര്‍ റെഡ്ഡിയുമായി ബന്ധമുള്ളതിന്റെ പേരില്‍ തമിഴ്‌നാട് ചീഫ് സെക്രട്ടറിയുടെ വീട്ടിലും ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു.
https://www.facebook.com/Malayalivartha


























