2000ത്തിന്റെ വ്യാജ നോട്ട് നിര്‍മ്മിക്കുന്ന സംഘം പിടിയില്‍; നിര്‍മ്മാണം ഗില്‍റ്റര്‍ പേനയുടേയും ഫോട്ടോസ്റ്റാറ്റ് മെഷിനിന്റേയും സഹായത്തോടെ

ഗില്‍റ്ററിന്റെയും ഫോട്ടോസ്റ്റാറ്റ് മെഷിനുകളുടേയും സഹായത്തോടെ പുതിയ നോട്ടുകള്‍ നിര്‍മ്മിക്കുന്ന സംഘം ബെംഗലൂരുവില്‍ പിടിയിലായി. പുതിയ 2000ത്തിന്റെ നോട്ടുകളാണ് ഇവര്‍ നിര്‍മ്മിച്ചത്. ഇതുപയോഗിച്ച് എട്ടോളം കടകളില്‍ നിന്നായി മദ്യം വാങ്ങുന്നതിനായി ഉപയോഗിച്ചിരുന്നു. നാല് ദിവസത്തോളം സംഘം വ്യാജനോട്ടുകളുപയോഗിച്ചിരുന്നു. 25 നോട്ടുകളാണ് സംഘം അച്ചടിച്ചത്. മധുകുമാര്‍, ശശാങ്ക്, കിരണ്‍ കുമാര്‍, നാഗരാജ് എന്നിവരാണ് പോലീസ് പിടിയിലായത്.
ഇതില്‍ ശശാങ്ക്, മധുകുമാര്‍ എന്നിവര്‍ നോട്ടുകളുടെ ഫോട്ടോകോപ്പി എടുത്ത് കൃത്യമായി മുറിച്ചെടുത്ത ശേഷം നോട്ടിന് കുറുകെയുള്ള പച്ചവരയ്ക്ക് ഗില്‍റ്റര്‍ പേന ഉപയോഗിച്ച് വരയിട്ടാണ് ഉപയോഗിക്കുന്നതെന്ന് പോലീസ് പറഞ്ഞു. യഥാര്‍ത്ഥ നോട്ടുകളുമായി യാതൊരു വിത്യാസവും തോന്നാത്ത രീതിയിലാണ് ഇവയുടെ നിര്‍മ്മാണം നടത്തിയിരിക്കുന്നത്. എന്നാല്‍ പേപ്പറിലെ വിത്യാസം കണ്ട് മാത്രമാണ് ഇവ വ്യാജനാണെന്ന് മനസ്സിലാക്കുന്നത്. ഇത്തരത്തില്‍ സംശയം തോന്നിയ ഒരു കടയുടമയാണ് സംഭവം പോലീസില്‍ അറിയിച്ചത്.
പിടിയിലായവരില്‍ രണ്ടു പേര്‍ ഒരു മൊബൈല്‍ കടയില്‍ ജോലി ചെയ്യുന്നയാളുകളും ഒരാള്‍ മെക്കാനിക്കും മറ്റൊരാളും ഓട്ടോ െ്രെഡവറുമാണ്. ഇവരില്‍ രണ്ട് പേര്‍ ഐടിഐയില്‍ നിന്നും ഡിപ്ലോമ നേടിയവരാണ്. ഇവര്‍ അച്ചടിച്ച 25 നോട്ടുകളില്‍ ഉപയോഗിച്ച എട്ട് എണ്ണം കണ്ടെത്തിയിട്ടുണ്ട്. വൈകാതെ ബാക്കിയുള്ളവയും കണ്ടെത്താന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























