ഇന്‍ഡോ - ബംഗ്ലാ അതിര്‍ത്തിയില്‍ നിന്നും 900 കുപ്പി കഫ്‌സിറപ്പും പത്ത് കിലോ ആമ തോടും ബിഎസ്എഫ് പിടികൂടി

ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തില്‍നിന്നു 900 കുപ്പി കഫ്‌സിറപ്പും പത്ത് കിലോ ആമ തോടും ബിഎസ്എഫ് പിടികൂടി. 1.04 ലക്ഷം രൂപയുടെ സിറപ്പും 70000 രൂപയുടെ ആമ തോടുമാണു അതിര്‍ത്തിപ്രദേശമായ മാല്‍ഡയില്‍ നിന്നും പിടിച്ചെടുത്തത്. ഇന്ത്യയില്‍നിന്നു ബംഗ്ലാദേശിലേക്കു കഫ്‌സിറപ്പ് കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നു ബിഎസ്എഫ് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇവ പിടകൂടിയത്.
അതിരാവിലെ മൂന്നു അതിര്‍ത്തി പ്രദേശങ്ങളില്‍ പത്തോളം വരുന്ന ആളുകളുടെ നീക്കത്തെ ബിഎസ്എഫ് തടയാന്‍ ശ്രമിച്ചെങ്കിലും കനത്ത മൂടല്‍മഞ്ഞും ഇരുട്ടും മൂലം ഇവര്‍ രക്ഷപ്പെട്ടുവെന്നു ബിഎസ്എഫ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ടു ആമീര്‍ ഖാന്‍ എന്നയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha


























