സ്വകാര്യ മേഖലയില്‍ കന്നഡ നിതാഖാത്ത്; 100 % തൊഴില്‍സംവരണവുമായി കര്‍ണാടക സര്‍ക്കാര്‍

സ്വകാര്യ വ്യാവസായിക മേഖലയില്‍ സംസ്ഥാനത്തുനിന്നുള്ള തൊഴിലാളികള്‍ക്ക് നൂറുശതമാനം സംവരണം നടപ്പിലാക്കാനുള്ള നടപടികളുമായി കര്‍ണാടക സര്‍ക്കാര്‍. ശാരീരിക അധ്വാനമുള്ള ബ്ലൂ കോളര്‍ ജോലികള്‍ക്കാണ് സംവരണം നടപ്പിലാക്കുക. നിയമഭേദഗതിയുടെ രൂപരേഖ തൊഴില്‍വകുപ്പ് പുറത്തുവിട്ടു. നിയമവകുപ്പിന്റെ അംഗീകാരം ലഭിക്കുന്നതോടെ ഇത് നിലവില്‍ വരും.
നിര്‍ദേശങ്ങള്‍ പാലിക്കാത്ത കമ്ബനികള്‍ക്ക് സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കില്ല. അതേസമയം കര്‍ണാടക വ്യാവസായിക നയപ്രകാരം ഇളവുകള്‍ അനുവദിച്ചിട്ടുള്ള ഇന്‍ഫോടെക്, ബയോടെക് മേഖലകളില്‍ പുതിയ നിയമം ബാധകമായിരിക്കില്ല. എല്ലാ സ്വകാര്യവ്യവസായങ്ങളും നമുക്കായി വാതില്‍ തുറക്കുന്നുവെന്ന് ഇതിലൂടെ ഉറപ്പിക്കാനാകും, കര്‍ണാടക തൊഴില്‍മന്ത്രി സന്തോഷ് ലാഡ് പറഞ്ഞു.
കന്നഡിഗര്‍ക്ക് പ്രഥമപരിഗണ ലഭിക്കണമെന്നതാണ് ഞങ്ങളുടെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറയില്‍ പുതിയ സംവരണ പോളിസി വിള്ളലുണ്ടാക്കിയേക്കാം എന്ന് തൊഴില്‍വകുപ്പ് സര്‍ക്കാരിനെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
https://www.facebook.com/Malayalivartha


























