ഗിരിജ വൈദ്യനാഥന്‍ തമിഴ്‌നാട് ചീഫ് സെക്രട്ടറി

തമിഴ്‌നാട് ചീഫ് സെക്രട്ടറി രമ മോഹന റാവുവിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി. ഗിരിജ വൈദ്യനാഥനാണ് പുതിയ ചീഫ് സെക്രട്ടറി. വിജിലന്‍സ് കമ്മീഷണറുടെയും ഭരണ പരിഷ്‌കാര കമീഷണറുടെയും അധിക ചുമതല കൂടി ഗിരിജ വൈദ്യനാഥന് ഉണ്ടാകും.
ഇന്നലെ രമ മോഹന റാവുവിന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ കള്ളപ്പണം പിടിച്ചെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ മാറ്റിയതെന്നാണ് സൂചന.
കഴിഞ്ഞ ജൂണിലാണ് അന്‍പത്തെട്ടുകാരനായ റാവു തമിഴ്‌നാട് ചീഫ് സെക്രട്ടറിയായി ചുമതലയേറ്റത്. 1985 ബാച്ച് ഉദ്യോഗസ്ഥനായ റാവു വിജിലന്‍സ് കമീഷണര്‍ സ്ഥാനവും ഭരണപരിഷ്‌കരണ കമീഷണര്‍ സ്ഥാനവും വഹിച്ചിരുന്നു. ആന്ധ്രാ സ്വദേശിയാണ് ഇദ്ദേഹം
https://www.facebook.com/Malayalivartha


























