300 രൂപയ്ക്ക് വേണ്ടി നഴ്‌സ് പിഞ്ചു കുഞ്ഞിനെ ഹീറ്ററിനോട് ചേര്‍ത്തു വച്ചതായി പരാതി

വെറും 300 രൂപയ്ക്കു വേണ്ടി പിഞ്ചു കുഞ്ഞിനെ നഴ്‌സ് ഹീറ്ററിനോട് ചേര്‍ത്തു വച്ചു. ജയ്പൂര്‍ ചുറു ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ എഎന്‍എം നീതു ഗുര്‍ജാര്‍ ആണ് പിഞ്ചു കുഞ്ഞിനെ ഹീറ്ററിനോട് ചേര്‍ത്തു വച്ചത്. തിങ്കളാഴ്ചയാണ് മായ എന്ന സ്ത്രീ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇവരുടെ സഹായിയായിരുന്നു നീതു. ഇവരെ പരിചരിച്ചതിന് 300 രൂപ നല്‍കണമെന്ന് നീതു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അനുവദിക്കാത്തതിനെ തുടര്‍ന്നാണ് കുഞ്ഞിനെ ഹീറ്ററിനോട് ചോര്‍ത്ത് വച്ചത്.
വീട്ടുകാര്‍ പണം നല്‍കിയപ്പോഴാണ് കുഞ്ഞിനെ തിരിച്ച് നല്‍കിയത്. ഇവര്‍ക്ക് 300 രൂപയും മറ്റൊരു നഴ്‌സിന് 200 രൂപയും നല്‍കി. അതേസമം കുഞ്ഞിന്റെ മുഖത്ത് ചെറുതായി പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ നഴ്‌സിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസും ഫയല്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ അന്വേഷണത്തിന് ആരോഗ്യമന്ത്രാലയവും ഉത്തരവിട്ടു. ഇത്തരത്തില്‍ പമം വാങ്ങിയ മൂന്നു പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























