പച്ചക്കറിക്ക് വില കൂടിയെങ്കില്‍ ജനം ചിക്കന്‍ കറി കഴിക്കട്ടെയെന്ന് കേന്ദ്രകൃഷി മന്ത്രി

നോട്ട് പരിഷ്‌ക്കരണത്തില്‍ നെട്ടോട്ടമോടുന്ന ജനങ്ങളെ പരിഹസിച്ച് കേന്ദ്ര കൃഷി മന്ത്രി രാധാമോഹന്‍ സിംഗ്. പച്ചക്കറിക്ക് വില കൂടുതലാണെങ്കില്‍ കഴിക്കണ്ട. വീട്ടില്‍ പോയി ചിക്കന്‍ കറി വച്ച് കഴിക്കൂ എന്ന് മന്ത്രി പറഞ്ഞു. നോട്ട് നിരോധനത്തെ തുടര്‍ന്ന് പച്ചക്കറിക്ക് വില ഉയര്‍ന്നുവെന്ന് പത്രലേഖകര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.
മന്ത്രിയുടെ പ്രതികരണത്തിന്റെ ഓഡിയോ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ സായന്തന്‍ ബോറ ട്വീറ്റ് ചെയ്തിട്ടുണ്ട്. മന്ത്രിക്കെതിരെ രൂക്ഷമായ പ്രതികരണമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നത്. കഴിഞ്ഞ വി.എസ് സര്‍ക്കാരിന്റെ കാലത്ത് അന്ന് ഭക്ഷ്യ മന്ത്രിയായിരുന്ന സി. ദിവാകരന്‍ സമാനമായ പ്രതികരണം നടത്തിയിരുന്നു.
https://www.facebook.com/Malayalivartha


























